Thursday, February 5, 2009

മഴയേറ്റു വാങ്ങിയ

മാമര പച്ചപ്പില്‍

ഉതിരുന്ന തുള്ളികള്‍

നമ്മളെ തൊട്ടപ്പോള്‍

ഉയിരിന്റെ ഉള്ളില്‍
ഒരു

ഉജ്വല പ്രണയത്തിന്‍

മഴനീര്‍ പൂവിന്റെ ഗന്ധം

Tuesday, February 3, 2009

പരസ്പര സ്പര്‍ശം



തൊട്ടു നോക്കാതെന്തു
പ്രണയമാണെന്നു ഞാന്‍
ചോദിച്ചു പോകുന്നു
കൂട്ടുകാരീ
മണ്ണിനെ തൊട്ടു
നീല വിണ്ണിനെ തൊട്ടു
നിലാവിനെ തൊട്ടു
സൂര്യനെ തൊട്ടു
ഹൃദയങ്ങള്‍ അന്യോന്യം തൊട്ടു
എത്രയോ തോട്ടതാണീ
പൂവിനെ
ശലഭം അത്രമേല്‍
സ്നേഹിച്ചു തൊട്ടിരുന്നു
പ്രണയ തപ്തമാം
പൂവിന്റെ മാനസം
പിരിയുവാനാകാത്ത
മധു നിറഞ്ഞു
ഒരു ദിനം മാത്രമി
ശലഭതിനായുസ്സ
തോര്‍ത്ത്‌ പോയ്
പൂവിന്റെ
നെഞ്ച് നീറി
ശലഭ സ്പര്‍ശതിന്‍
ഓര്‍മയില്‍ പൂവിന്റെ
ഹൃത്തടം അത്രയും
പ്രണയാര്‍ദ്രമായിരുന്നു......

Friday, December 19, 2008

കളിയിടങ്ങള്‍ കവരുന്നവര്‍

പ്രിയപ്പെട്ട

കുഞ്ഞുങ്ങളെ

ഓടിവരൂ

ബുള്‍ഡോസര്‍ എത്തുന്നതിനു മുന്‍പ്

നമുക്കീ നഗരത്തില്‍ നിന്നോടി

ചിതിരക്കുന്നിലെത്തനം

മരണം കാത്തുകിടക്കുന്ന

കന്നാന്തളിയുടെ

അവസാന കടംകതക്കുതരം

പറയാം

തൊട്ടാവാടിയുടെ തപസിനു

കൂട്ടിരിക്കാം

മേഘങ്ങളോടു യാചിച്ചു

മഴപെയ്യിക്കാം

മുകളില്‍ നിന്നു താഴേക്ക്

മണ്ണില്‍ നിരങ്ങാം

ഒറ്റപ്പെട്ടു നില്ക്കുന്ന

കാറ്റാടി മരത്തില്‍

വലിഞ്ഞിഴഞ്ഞു കയറി

ഒരു മുറിവ് കൂടി

തുടയില്‍ കോറിയിടാം

ഓടിവരൂ കൂട്ടുകാരെ

മഴ മോഷ്ടിക്കാന്‍

കണ്ണ് കെട്ടിയ

കള്ളന്മാര്‍ വരുന്നു

അയ്യോ!

എന്റെകാല്‍ച്ചുവട്ടിലെ മണ്ണ്

Thursday, December 18, 2008

സ്നേഹം

പുഞ്ചിരി തൂകുമാ

ചെമ്പനീര്‍ പൂവിനെ

താങ്ങുമാ തണ്ടിലെ മുള്ളാണ്

സ്നേഹം

Wednesday, December 17, 2008

കിനാവ്

കിനാവ്

എവിടെയാണെന്റെയാ

കുഞ്ഞു കിനാവിന്റെ

ചിറകറ്റു വീണോരാ

ശാപസ്ഥലം

എവിടെയാണെന്റെയാ

മോഹപുഷ്പങ്ങളില്‍

mullettupoyoraa

ശോക കാലം

Thursday, July 17, 2008

വിദ്യാഭ്യാസം


കത്തിയെരിയുംബോലുയരുന്ന


പുസ്തകപ്പുകക്ക്


പഴയ വാധ്യാരായ


ദ്രോനന്റെ roopa saadrisyam


mannum manasum panku vekkuvan


മതങ്ങള്‍ വെലിക്കെട്ടുകലായി


നിലനില്‍ക്കട്ടെ


കന്നാടിക്കൂടിനുള്ളിലെ


ഗുരു പ്രതിമയുടെ


കന്നിനെട്ട നനവ്


പുസ്തകപ്പുക മൂലമെന്ന്


ഉറക്കെ പറഞ്ഞവന്‍


മന്തുള്ള ചെര്തലക്കരനല്ലെന്നു


നാരനത് നിന്നൊരു മെയില്സന്ദേസം


ജീവനുവേണ്ടി


പ്രത്യേക വിഭവം പാചക രംഗത്തില്‍


പ്രായോജകര്‍ അധിനിവേസം പ്രൈവറ്റ് ലിമിറ്റഡ്


ഏകലവ്യന്റെ തായ് വിരല്‍


അവസ്യതിനെ മതം മൂന്ന് കഴന്ച്ചു


സാമൂഹ്യ പ്രതിബധതയില്ലായ്മ


രണ്ടു ടീസ്പൂണ്‍


കാണാപ്പാഠം ഒരു സ്കൂള്‍ ബാഗ് നിറയെ



മാമൂലുകള്‍ ഖദറില്‍ പൊതിഞ്ഞത് ഒന്നു


രുചി ഒട്ടും വേണ്ട


അതിസാരം ബാധിച്ച ജീവന്‍


ജീവന്‍ മരണ പോരാട്ടത്തില്‍ ഐസിയുവില്‍


അപ്പോഴും ചര്ച്ച തുടരുന്നു


കത്തിച്ചു കളയണോ


ഖബരടക്കണോ


കല്ലരയിലാക്കണോ


Saturday, May 17, 2008


തധാസ്തു


മാതാ: മകളാകാത്ത


അമ്മയുണ്ടെങ്ങില്‍


അമ്മ മകളെ പഴിക്കുക


പിതാ: മകനാകാത്ത


അച്ഛനുന്ടെങ്ങില്‍


അച്ഛന്‍ മകനെ വെറുക്കുക


ഗുരു: ശിഷ്യനാകാത്ത


ഗുരുവുണ്ടെങ്ങില്‍


ഗുരു ശിഷ്യനെ ശപിക്കുക


ദ്യ്വം : മനുഷ്യനെയരിയാത്ത


ദ്യ്വമുന്ടെങ്ങില്‍


ദ്യ്വം മനുഷ്യനെ മറക്കുക